കോസ്റ്റ കോണ്‍കാര്‍ഡിയ ഉയര്‍ത്തിത്തുടങ്ങി

മിലാൻ: ഇറ്റാലിയൻ ദ്വീപായ ഗിഗ്ളിയോ തീരത്ത് പാറക്കെട്ടിലിടിച്ചുതക൪ന്ന ആഡംബര കപ്പൽ കോസ്റ്റ കോൺകാ൪ഡിയ ഉയ൪ത്തുന്ന ജോലി ആരംഭിച്ചു. വെള്ളത്തിനടിയിൽ ഉറപ്പിച്ച കൂറ്റൻ പ്ളാറ്റ്ഫോമിനു മുകളിൽ നിൽക്കുന്ന കപ്പൽ ഒരാഴ്ചയെടുത്ത് പൊക്കിയശേഷം ടഗ് ബോട്ടുകൾ ഉപയോഗിച്ച്
240 കി.മീ അകലെയുള്ള ജെനോവയിലെ പൊളിച്ചുനീക്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
290 മീറ്റ൪ നീളമുള്ള കപ്പലിനു ചുറ്റും ഘടിപ്പിച്ച 30 ടാങ്കുകളിൽ വായു അടിച്ചുകയറ്റിയാണ് കപ്പലിനുള്ളിലെ വെള്ളം പുറത്തേക്ക് കളയുക. തുട൪ന്ന് ഉയ൪ത്തിയശേഷം ആഴക്കടലിലേക്ക് മാറ്റി സുരക്ഷാ പരിശോധന നടത്തും. രക്ഷാദൗത്യത്തിൻെറ ഘട്ടത്തിൽ 42 പേ൪ കപ്പലിനകത്തുണ്ടാകും. നെടുകെ പിളരുന്നതുൾപ്പെടെ അപകട സാധ്യതകൾ മുൻനി൪ത്തി കനത്ത സുരക്ഷയാണ് ഇവ൪ക്കായി ഒരുക്കിയിരിക്കുന്നത്. ടൈറ്റാനികിൻെറ രണ്ടിരട്ടി വലിപ്പമുള്ള കോസ്റ്റ കോൺകാ൪ഡിയ ഉയ൪ത്തൽ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദൗത്യമാണ്. ദക്ഷിണാഫ്രിക്കൻ വിദഗ്ധനായ നിക് സ്ളൊവേൻ ആണ് നേതൃത്വം നൽകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.