സോൾ: ദക്ഷിണ കൊറിയയുമായുള്ള കിഴക്കൻ സമുദ്രാതി൪ത്തിക്ക് അടുത്ത് നടത്തിയ പരിശീലന പ്രകടനങ്ങളുടെ ഭാഗമായി ഉത്തരകൊറിയ 100 ഷെല്ലുകൾ കടലിലേക്ക് വിക്ഷേപിച്ചു. അരമണിക്കൂ൪നീണ്ട പ്രകടനത്തിൽ 50 കി.മീറ്റ൪ വരെ ദൂരപരിധിയുള്ള ഷെല്ലുകൾ കിഴക്കൻ കടൽ അതി൪ത്തിയുടെ വടക്കാണ് വീണതെന്നാണ് അധികൃത൪ അറിയിച്ചത്. ദക്ഷിണ കൊറിയൻ മേഖലയിലേക്ക് ഒരു ഷെല്ലും കടന്നില്ല. കഴിഞ്ഞ കുറെ ആഴ്ചകളിൽ ഉത്തര കൊറിയ ഷോ൪ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയ സാഹചര്യത്തിൽ ദക്ഷിണ കൊറിയയുടെ അതി൪ത്തി രക്ഷാസേന അതിജാഗ്രതയിലാണ്. ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വിക്ഷേപണങ്ങൾ നടത്തുന്നതിൽനിന്ന് ഐക്യരാഷ്ട്രസഭ പ്രമേയങ്ങൾ വഴി ഉത്തര കൊറിയയെ നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.