മഅ്ദനി: പടച്ചവന് സ്തുതി –അബ്ദുസ്സമദ് മാസ്റ്റര്‍

ശാസ്താംകോട്ട: രാജ്യത്തുനിന്ന് നീതിയും മനുഷ്യാവകാശവും പൂ൪ണമായി അപ്രത്യക്ഷമായെന്ന് കരുതിയിരിക്കുന്ന കാലത്താണ് അബ്ദുന്നാസി൪ മഅ്ദനിക്ക് ഒരു മാസത്തേക്കെങ്കിലും ജാമ്യം അനുവദിച്ച് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നതെന്ന് പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റ൪. നീതിയുടെ വെളിച്ചം ഇപ്പോഴും ശേഷിക്കുന്നെന്ന് കാട്ടിത്തന്ന പടച്ചവന് ഒരായിരം സ്തുതി. ഒപ്പം ഒരു മനുഷ്യജീവിതത്തിൻെറ മൂല്യം ശരിയായ അ൪ഥത്തിൽ വിലയിരുത്തിയ നീതിപീഠത്തിന് ഒരുപാടൊരുപാട് നന്ദി -ശാസ്താംകോട്ട വേങ്ങ തോട്ടുവാൽ മൻസിലിൽ പക്ഷാഘാതം വന്ന് ചക്രക്കസേരയിലും കിടക്കയിലുമായി കഴിയുന്ന സമദ് മാസ്റ്റ൪ പറഞ്ഞു.
ഒരുപാട് സന്തോഷമുണ്ട്; ഒപ്പം വേദനയും. ഞങ്ങൾക്ക് തമ്മിൽ കാണാൻ കഴിയില്ലല്ളോ. ഉമ്മ കരളിൽ ട്യൂമ൪ ബാധിച്ച് തിരുവനന്തപുരം ആ൪.സി.സിയിൽ ചികിത്സയിലാണ്; ഞാൻ ഈ നിലയിലും. ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത അവസ്ഥയാണ്. സന്തോഷത്തിനിടയിലും ഇത് നീറ്റലാണ്.
പൂ൪ണമായും നീതി പുല൪ന്ന് ജയിലിൽനിന്ന് സ്വതന്ത്രനാകുന്ന ദിവസത്തിനായി പ്രാ൪ഥനയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. എല്ലാവരുടെയും പ്രാ൪ഥനയും പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യ൪ഥിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.