ചങ്ങനാശേരി: അധികൃതരുടെ അനാസ്ഥയില്‍ മുക്കാട്ടുപടി ആഞ്ഞിലിവേലിക്കുളവും തോടും നശിക്കുന്നു. തൃക്കൊടിത്താനം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് ആഞ്ഞിലിവേലിക്കുളം. മഴയില്ളെങ്കില്‍ സമീപത്തെ കിണറുകളില്‍ വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. തോട് നവീകരിച്ച് ആഴം കൂട്ടിയാല്‍ സമീപത്തെ കിണറുകളില്‍ ജലലഭ്യത കൂടും. ഇവിടുത്തെ താമസക്കാര്‍ക്ക് യാത്രാ സൗകര്യവുമില്ല. തോടിന് സംരക്ഷണ ഭിത്തി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്താല്‍ യാത്രാസൗകര്യം മെച്ചപ്പെടുത്താം. ഒരുകാലത്ത് പ്രൗഢിയുടെ അടയാളമായിരുന്നു കുളവും ഇതിനോട് ചേര്‍ന്ന തോടും. ചെറുബോട്ടുകളും കെട്ടുവള്ളങ്ങളും ഇവിടെ വന്നിരുന്നു. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ചരക്കുകള്‍ കുട്ടനാട്ടിലേക്ക് വള്ളത്തില്‍ കൊണ്ടുപോകുന്നതും ഇവിടെ നിന്നാണ്. പ്രദേശത്തെ നിരവധി പാടശേഖരങ്ങളില്‍ കൃഷിക്ക് വെള്ളം ലഭിച്ചിരുന്നതും ഇവിടെ നിന്നാണ്. ളായിക്കാട് മുട്ടിടുകയും പെരുമ്പുഴക്കടവില്‍ തോട് മൂടി റോഡ് വരികയും ചെയ്തതോടെ തോട്ടില്‍ ജലക്ഷാമമായി. മഴക്കാലം കഴിയുമ്പോള്‍ വെള്ളം ഇല്ലാത്ത സ്ഥിതിയായി. കുളവും തോടും മണ്ണ് വന്ന് നികന്ന അവസ്ഥയാണ്. മാലിന്യങ്ങള്‍ തള്ളുന്നതും കുളത്തിന്‍െറയും തോടിന്‍െറയും നാശത്തിന് കാരണമായി. തോടിന്‍െറ വശങ്ങളില്‍ കരിങ്കല്‍ഭിത്തി കെട്ടിയിട്ടില്ലാത്ത സ്ഥലങ്ങള്‍ ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.