അബുജ: നൈജീരിയയിൽ ബോകോ ഹറാം സായുധ വിഭാഗം ബന്ദികളാക്കിയ 63 പെൺകുട്ടികൾ രക്ഷപ്പെട്ടു. ഡംബോവ പ്രവിശ്യയിൽ മാസങ്ങളായി തടവിൽ കഴിഞ്ഞ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് സ്ത്രീകളും പെൺകുട്ടികളും ഓടി രക്ഷപ്പെട്ടത്. ഇവ൪ക്ക് കാവൽ നിന്ന ബോകോ ഹറാം ആയുധധാരികൾ മേഖലയിലെ പൊലീസ്, സൈനിക വിഭാഗങ്ങളെ അക്രമിക്കാനായി പോയ സമയത്താണ് സാഹസികമായി രക്ഷപ്പെട്ടതെന്ന് ബോ൪ണോ സംസ്ഥാനത്തെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ൪ അറിയിച്ചു.
ഡംബോവയിൽ ബോകോ ഹറാം നടത്തിയ ആക്രമണത്തിൽ 12 സൈനികരും അഞ്ചു പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനത്തെിയ 50 ബോകോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ബോ൪ണോ സംസ്ഥാനത്തെ ചിബോകിൽനിന്ന് 300ഓളം സ്കൂൾ വിദ്യാ൪ഥികളെ ബോകോ ഹറാം ആയുധധാരികൾ അ൪ധരാത്രി തട്ടിക്കൊട്ടുപോയത്. ഇവരിൽ 220ഓളം പേ൪ ഇപ്പോഴും തടവിലാണ്. സ്കൂൾ വിദ്യാ൪ഥികളെയുൾപ്പെടെ ബന്ദികളായി പിടിച്ചതിനെതിരെ യു.എസ് പ്രഥമ വനിത മിഷേൽ ഒബാമ ഉൾപ്പെടെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.