ബഗ്ദാദ്: സുന്നി വിമത സംഘടന ഐ.എസ്.ഐ.എസിന്‍്റെ മേധാവിയായ അബൂബക്ക൪ അൽ ബഗ്ദാദിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാ൪ത്ത പ്രചരിച്ച് മണിക്കൂറുകൾക്കകമാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഇറാഖ് മൂസിലിലെ നൂ൪ അൽ മാലികി ഗ്രാൻഡ് മസ്ജിദിൽ ബഗ്ദാദി വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഇറാഖിൽ സ൪ക്കാറിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ ബഗ്ദാദി ന്യായീകരിച്ചു. ഖിലാഫത്ത് സ്ഥാപിക്കുക എന്നുള്ളത് നി൪ബന്ധിത ബാധ്യതയാണ്. തന്നെ അംഗീകരിക്കണമെന്ന് പ്രഭാഷണത്തിൽ ബഗ്ദാദി ആഗോള മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടുന്നു. കറുത്ത വസ്ത്രവും തലപ്പാവും ധരിച്ച് പ്രഭാഷണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം ഇത് അബൂബക്ക൪ അൽ ബഗ്ദാദി ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവരുന്നതിന് മുമ്പ് ബഗ്ദാദിയുടേതെന്ന് കരുതുന്ന രണ്ട് ചിത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. അമേരിക്കയിൽ തടവിൽ കഴിയുന്ന കാലത്ത് എടുത്തവയായിരുന്നു അത്.
നേരത്തെ ഇറാഖിലെ ദിയാല പ്രവിശ്യ മുതൽ സിറിയയിലെ അലെപ്പോ വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി ഖിലാഫത്ത് ഭരണം സ്ഥാപിച്ചെന്ന് ഐ.എസ്.ഐ.എസ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ബഗ്ദാദിയുടെ ഖിലാഫത്ത് പ്രഖ്യാപനം പ്രമുഖ സുന്നി പണ്ഡിതൻ യൂസുഫുൽ ഖറദാവി തള്ളിക്കളഞ്ഞു. ഖിലാഫത്ത് പ്രഖ്യാപനം ഇസ്ലാമിക നിയമം ലംഘിക്കുന്നതാണെന്നും ശരീഅത്തിന്‍്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നതല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.