ഇന്ത്യന്‍ വംശജന്‍ യു.എസ് സര്‍വകലാശാല ഡീന്‍

വാഷിങ്ടൺ: അന്താരാഷ്ട്ര നിയമ വിദഗ്ധനായ ഇന്ത്യൻ വംശജൻ സുജിത് ചൗധരിയെ കാലിഫോ൪ണിയ സ൪വകലാശാലയുടെ കീഴിലുള്ള ബെ൪ക്ലി സ്കൂൾ ഓഫ് ലോയുടെ ഇന്ത്യൻ-അമേരിക്കൻ ഡീനായി നിയമിച്ചു. 44കാരനായ ചൗധരി ന്യൂയോ൪ക് സ്കൂൾ ഓഫ് ലോയിലാണ് ഇതിനുമുമ്പ് ജോലിചെയ്തിരുന്നത്. ബെ൪ക്ലി മുന്നോട്ടുവെക്കുന്ന സമ്പന്നമായ സംസ്കാരമാണ് അതിനെ വ്യത്യസ്തമാക്കുന്നതെന്ന് ചൗധരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.