തിരുവനന്തപുരം: ബിവറേജസ് വഴി വിൽക്കുന്ന മദ്യത്തിന് 0.3 ശതമാനം സെസ് ഏ൪പ്പെടുത്താൻ സ൪ക്കാ൪ തീരുമാനിച്ചു. മദ്യത്തിന് എതിരായ ബോധവത്കരണ പ്രവ൪ത്തനത്തിനായിരിക്കും ഇതുവഴി ലഭിക്കുന്ന തുക ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ. ബാബു നിയമസഭയെ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് മദ്യവില വ൪ധിക്കും. കോ൪പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി ബിവറേജസ് കോ൪പറേഷൻ കൂടുതൽ സാമൂഹികപ്രചാരണം ഉദ്ദേശിക്കുന്നു. സി.എസ്.ആറിൻെറ ഭാഗമായി നിലവിൽ ഒരു ശതമാനം സെസ് പിരിച്ച്ആരോഗ്യവകുപ്പിന് നൽകുന്നുണ്ട്. ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ഡ്രൈ ഡേ ആയിരിക്കുമെന്ന ഉത്തരവ് സ൪ക്കാ൪ പുറത്തിറക്കിക്കഴിഞ്ഞു.
കഴിഞ്ഞ പത്ത്വ൪ഷത്തിനിടയിൽ ബാ൪ ഹോട്ടലുകളിൽ പരിശോധന നടത്തിയിട്ടും സെക്കൻഡ്സ് മദ്യം കണ്ടത്തൊൻ കഴിഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.