വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം തിരച്ചില്‍ തുടരുന്നു

റാമല്ല: കാണാതായ ഇസ്രായേലി ബാലൻമാ൪ക്കു വേണ്ടിയുള്ള തിരച്ചിലിൻെറ മറവിൽ ഫലസ്തീനിൽ കൂട്ട അറസ്റ്റ് തുടരുന്നു. ഞായറാഴ്ച രാത്രിയോടെ വെസ്റ്റ്ബാങ്കിലത്തെിയ സൈനിക൪ 37 പേരെ കസ്റ്റഡിയിലെടുത്തു. ജൂൺ 12ന് ബാലൻമാരെ കാണാ തായ ശേഷം ഇസ്രായേൽ കസ്റ്റഡിയിലെടുക്കുന്ന ഫലസ്തീനികളുടെ എണ്ണം ഇതോടെ 361 ആയി. വെസ്റ്റ്ബാങ്കിൽനിന്ന് കാണാതായ ബാലൻമാ൪ക്കുവേണ്ടി അന്വേഷണം കിഴക്കൻ ജറൂസലമിലേക്കും ഗസ്സയിലേക്കും ദീ൪ഘിപ്പിച്ചത് പുതിയ സംഘ൪ഷങ്ങൾക്കിടയാക്കിയിട്ടുണ്ട്. ബത്ലഹേമിലും നാബുൽസിലുമുൾപ്പെടെ ഞായറാഴ്ച സൈന്യം തിരച്ചിൽ നടത്തി.
അന്വേഷണത്തിൻെറ മറവിൽ ഫലസ്തീനികളെ കൂട്ടമായി ശിക്ഷിക്കുന ഇസ്രായേൽ നിലപാടിനെ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.