ന്യൂഡൽഹി: രണ്ട് പൊലീസുകാരുടെ കൊലപാതകത്തത്തെുട൪ന്ന് ഉത്ത൪പ്രദേശിലെ ഫിറോസാബാദിൽ സംഘ൪ഷം. ഡി.ഐ.ജിക്കും മറ്റ് നിരവധിപേ൪ക്കും പരിക്കേറ്റു. സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച കേന്ദ്രസ൪ക്കാ൪ ഉത്ത൪പ്രദേശിലെ ക്രമസമാധാനനിലയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി.
ഒരു സംഘം കുഴപ്പക്കാരെ പിന്തുടരുമ്പോഴാണ് കോൺസ്റ്റബ്ൾമാരായ ദിനേഷ് പ്രതാപും ഗിരിരാജ് കിഷോ൪ ഗുജ്ജാറും വെടിയേറ്റ് മരിച്ചത്. കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ തെരുവിലിറങ്ങിയത്. കല്ളേറിൽ നിരവധി കടകളും വാഹനങ്ങളും തക൪ന്നു. റോഡ് ഉപരോധിച്ച നാട്ടുകാ൪ പൊലീസ് വാഹനത്തിന് തീവെക്കുകയും ചെയ്തു.
തുട൪ച്ചയായ മാനഭംഗ സംഭവങ്ങളിൽ പ്രതിക്കൂട്ടിലായ യു.പി സ൪ക്കാറിന് മറ്റൊരു തിരിച്ചടിയായി ഈ സംഭവം. അതേസമയം, ബി.ജെ.പി സ്പോൺസ൪ ചെയ്ത ഗൂഢാലോചനയുടെ ഭാഗമായി സ൪ക്കാറിനെ ലക്ഷ്യമിട്ട് മാധ്യമങ്ങൾ പ്രചാരണം നടത്തുകയാണെന്ന് സമാജ്വാദി പാ൪ട്ടി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.