ഇസ്ലാമാബാദ്: പാകിസ്താൻ അഫ്ഗാനിസ്താൻ അതി൪ത്തിയിൽ സംഘ൪ഷം രൂക്ഷമായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നു. സൈനികമായി തിരിച്ചടിക്കുമെന്നാണ് ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നൽകുന്നത്.
തങ്ങളുടെ പ്രദേശത്ത് പാകിസ്താൻ റോക്കറ്റുകളും മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നാണ് അഫ്ഗാൻ ആരോപിക്കുന്നത്. ജൂൺ 14ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു പാക് ലക്ഷ്യമെന്നും അഫ്ഗാൻ സ൪ക്കാ൪ പറയുന്നു.
എന്നാൽ, അഫ്ഗാൻ സ൪ക്കാറിൻെറ ഒത്താശയോടെ പോരാളികൾ തങ്ങളുടെ പ്രദേശത്ത് ആക്രമണം നടത്തുകയാണെന്നാണ് പാക് ആരോപണം. ജൂൺ അഞ്ചിന് ഗിരിവ൪ഗ പ്രദേശമായ ബജാവൂരിൽ പോരാളികൾ നടത്തിയ ആക്രമണങ്ങളിൽ ഏഴ് പാക് സൈനിക൪ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ചക്കുള്ളിൽ അഫ്ഗാനിസ്താനിൽനിന്നുണ്ടായ അഞ്ചാമത്തെ ആക്രമണമായിരുന്നു ഇത്. ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പാക് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2001ൽ അമേരിക്കൻ അധിനിവേശത്തെ തുട൪ന്ന് പാകിസ്താനിലേക്ക് പലായനം ചെയ്ത താലിബാൻ പോരാളികളെ ഉപയോഗിച്ച് പാക് സൈന്യം തങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണെന്നാണ് അഫ്ഗാനിസ്താൻ ആരോപിക്കുന്നത്. അഫ്ഗാനിസ്താനും പാകിസ്താനും 2,640 കിലോമീറ്റ൪ അതി൪ത്തി പങ്കിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.