ദക്ഷിണ സുഡാന്‍ വന്‍ ദുരന്തത്തിലേക്കെന്ന് റിപ്പോര്‍ട്ട്

ജുബ: ആഭ്യന്തരയുദ്ധം രൂക്ഷമായ ദക്ഷിണ സുഡാൻ കൊടും ദാരിദ്രത്തിൻെറയും കോളറയും മലേറിയയുമടക്കമുള്ള മാരകമായ രോഗങ്ങളുടെയും വക്കിലാണെന്ന് സന്നദ്ധസംഘടനകളുടെ മുന്നറിയിപ്പ്. 
 
ആറുമാസത്തിലധികമായി യുദ്ധം തുടരുന്ന ലോകത്തെ പ്രായം കുറഞ്ഞ രാജ്യത്ത് ഇതിനകം ആയിരങ്ങൾ കൊല്ലപ്പെടുകയും 15 ലക്ഷത്തിലധികമാളുകൾ അഭയാ൪ഥികളാകുകയും ചെയ്തിട്ടുണ്ട്. 
യുദ്ധം തുടരുകയാണെങ്കിൽ രാജ്യം കൊടും ദാരിദ്രത്തിലകപ്പെടുമെന്നാണ്  സന്നദ്ധസംഘടനകൾ മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് യുദ്ധക്കെടുതിയനുഭവിക്കുന്ന 40 ലക്ഷം ജനങ്ങളെ സഹായിക്കാൻ സംഭാവനകൾ നൽകാൻ ലോകരാജ്യങ്ങളോട് കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരുന്നു. 100 കോടി രൂപ സമാഹരിക്കാനാണ് യു.എന്നിൻെറ പദ്ധതി. 
ലോകരാജ്യങ്ങളുടെ സഹായമില്ളെങ്കിൽ ദക്ഷിണ സുഡാനിൽ ഈ വ൪ഷം 50,000 കുട്ടികൾ കൊല്ലപ്പെടുമെന്ന് സന്നദ്ധസംഘടനാ പ്രതിനിധി പറഞ്ഞു. രാജ്യത്തെ സംഘ൪ഷം ഇല്ലാതാക്കാൻ പ്രസിഡൻറ് സൽവാ കീറടക്കമുള്ളവ൪ തയാറാണെങ്കിലും കഴിഞ്ഞ രണ്ട് സന്ധികളും മണിക്കൂറുകൾക്കകം തക൪ന്നത് സമാധാനത്തെക്കുറിച്ച സ്വപ്നം വിദൂരത്താക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.