മുന്‍ നേപ്പാള്‍ രാജാവിന്‍െറ സ്വത്തുക്കള്‍ ഇനി പൊതുജനങ്ങള്‍ക്ക്

കാഠ്മണ്ഡു: കൊലചെയ്യപ്പെട്ട നേപ്പാൾ രാജാവ് ബീരേന്ദ്രയുടെയും കുടുംബത്തിൻെറയും  ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ പൊതുസമൂഹത്തിൻെറ ഉന്നമനത്തിനായി ഉപയോഗിക്കാൻ നേപ്പാൾ ട്രസ്റ്റ് തീരുമാനിച്ചു. 247.93 ദശലക്ഷം രൂപ  ട്രസ്റ്റിലേക്ക് മാറ്റിയെന്ന് സെക്രട്ടറി ശ്രിധ൪ ഗൗതം പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ഈ തുക ചെലവഴിക്കാനാണ് പദ്ധതി. മുൻ രാജാവിൻെറയും രാജ്ഞി ഐശ്വര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പേരിൽ ഉണ്ടായിരുന്ന ഭൂമിയും പഞ്ചനക്ഷത്ര ഹോട്ടൽ ഉടമസ്ഥതയിൽ കുടുംബത്തിനുണ്ടായിരുന്ന ഷെയറുകളും ഇപ്പോൾ ട്രസ്റ്റിൻെഹ കീഴിലാണ്. 2001ൽ നടന്ന കൊലക്കു പിന്നിൽ രാജാവിൻെറ മകൻ ദീപേന്ദ്രയാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. കുടുംബത്തിൽ എല്ലാവരെയും കൊന്നശേഷം ദിപേന്ദ്ര ആത്മഹത്യ ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.