തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനു സ്വയംഭരണം നൽകുന്നതിന്‍്റെ ഭാഗമായി യു.ജി.സി സംഘം രഹസ്യ സന്ദ൪ശനം നടത്തി. സ്വയംഭരണം നൽകുന്നതിനെതിരെ എസ്.എഫ്.ഐയും അധ്യാപക സംഘടനകളും സമരം നടത്തുന്നതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി സംഘത്തിന് കോളജ് സന്ദ൪ശിക്കാൻ കഴിഞ്ഞിരുന്നില്ല. ജമ്മു കശ്മീ൪ സ൪വകലാശാല ഡീൻ ഡോ.ജെ.പി സിങ്കുറലിന്‍്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് പരിശോധന നടത്തിയത്.
സ്വയം ഭരണം നൽകുഇന്നു രാവിലെ ആറു മണിയോടെ കോളജിലത്തെിയ സംഘം കോളജിന്‍്റെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ചു. പരിശോധന തടയാൻ കഴിഞ്ഞ രണ്ട് ദിവസമായി എസ്.എഫ്.ഐ പ്രവ൪ത്തക൪ കോളജിനു മുന്നിൽ ഉപരോധം സൃഷ്ടിച്ചിരുന്നു. തുട൪ന്ന് മാസ്കറ്റ് ഹോട്ടലിൽ തങ്ങിയ സംഘം കോളജിലെ രേഖകളും അധ്യാപകരുടെ യോഗ്യതയും ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരവും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.