തൃശൂ൪: നി൪മാണ കമ്പനിയുമായുള്ള കരാ൪ റദ്ദാക്കി മണ്ണുത്തി - അങ്കമാലി റോഡ് സ൪ക്കാ൪ ഏറ്റെടുക്കണമെന്ന് ടോൾവിരുദ്ധ സംയുക്ത സമരസമിതി. മറ്റൊരു രീതിയിലും പാലിയേക്കരയിലെ ടോൾപിരിവ് പ്രശ്നത്തിന് പരിഹാരമാവില്ളെന്ന് സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നിരന്തരം തട്ടിപ്പും ക്രമക്കേടും നടത്തുന്ന ഗുരുവായൂരപ്പൻ ഇൻഫ്രാസ്ട്രക്ച്ച൪ കമ്പനി സ൪ക്കാറും ഹൈവേ അതോറിറ്റിയുമായി ചേ൪ന്ന് നടത്തിയ ഒത്തുകളിയിലൂടെയാണ് ടോൾ ഉയ൪ത്താൻ കോടതിയിൽ നിന്ന് വിധി നേടിയത്. ജനങ്ങൾ ഉപയോഗിച്ചുവന്ന സമാന്തരപാത അടച്ചതും ഇത്തരം ഒത്തുകളിയിലൂടെയായിരുന്നു. ടോൾ പിരിക്കുന്നുവെങ്കിൽ കാലാകാലങ്ങളിൽ വ൪ധനവുണ്ടാകുക സ്വാഭാവികമാണ്. നിരക്ക് വ൪ധിപ്പിക്കുന്നതിനെതിരെയുള്ള കോലാഹലങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ്. നി൪മാണ കരാ൪ പ്രകാരമുള്ള പണികൾ പൂ൪ത്തിയാകാത്ത കമ്പനിയെ അയോഗ്യരാക്കി റോഡ് ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ബി.ജെ.പി അധികാരത്തിലത്തെിയാൽ ടോൾ പിരിവ് നി൪ത്തുമെന്ന വാഗ്ദാനം പാലിക്കാൻ നടപടിയെടുക്കണമെന്ന് സംയുക്ത സമരസമിതി ജനറൽ കൺവീന൪ പി.ജെ. മോൺസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.