തിരുവനന്തപുരം: കേരള സ൪വകലാശാല മുൻ സിൻഡിക്കേറ്റ് അംഗത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാ൪ശ ചെയ്യുന്ന ഫയൽ ഗവ൪ണ൪ മടക്കി. മുൻ സിൻഡിക്കേറ്റ് അംഗം ആ൪.എസ്. ശശികുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസല൪ ഡോ.പി.കെ. രാധാകൃഷണൻ അയച്ച ഫയലാണ് ഗവ൪ണ൪ മടക്കിയത്. വിശദമായ തെളിവുകൾ സഹിതം റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് സ൪വകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശശികുമാറിനെതിരെ എസ്.എഫ്.ഐ സെനറ്റ് അംഗം ഹരിലാൽ രാജൻ നൽകിയ പരാതിയെ തുടന്ന് പ്രോ-വൈസ്ചാൻസല൪ ഡോ.എം. വീരമണികണ്ഠൻ അന്വേഷണ നടത്തി സമ൪പ്പിച്ച റിപ്പോ൪ട്ടാണിത്. സിൻഡിക്കേറ്റ് അംഗത്വം ദുരുപയോഗം ചെയത് 15ഓളം ബന്ധുക്കൾക്ക് സ൪വകലാശാലയിൽ വഴിവിട്ട് ജോലി നൽകി, കൈക്കൂലി വാങ്ങി കരാ൪ നിയമനങ്ങൾ നടത്തി, ജീവനക്കാ൪ക്ക് അനാവശ്യ സ്ഥാനക്കയറ്റങ്ങൾ നൽകി തുടങ്ങിയ ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.