തിരുവനന്തപുരം: ആൻറി പൈറസി സെല്ലും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഒരാൾക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട ഠാണാവ് ജങ്ഷനിലെ വിഷൻ ഓഡിയോ ആൻഡ് വിഡിയോ സ്ഥാപന ഉടമ ഇരിങ്ങാലക്കുട സ്വദേശി പോൾസനെതിരെയാണ് കേസെടുത്തത്. നൂറോളം വ്യാജ സീഡികളും 20ഓളം അശ്ളീല സീഡികളും പിടിച്ചെടുത്തു. പുതിയ മലയാള സിനിമകളായ ദൃശ്യം, ബാല്യകാലസഖി, മാന്നാ൪മത്തായി-2, പുണ്യാളൻ അഗ൪ബത്തി, ഹാപ്പി ജേ൪ണി തുടങ്ങിയവ പിടിച്ചെടുത്തവയിൽപെടുന്നു. എസ്.ഐ അനൂപ് ആ൪. ചന്ദ്രൻ, എ.എസ്.ഐമാരായ വിഷ്ണു, മണികണ്ഠൻ, അസീം, സി.പി.ഒമാരായ ഹാത്തിം, ഷാൻ എന്നിവരും ഇരിങ്ങാലക്കുട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.