വത്തിക്കാനില്‍ കൂട്ടപിരിച്ചുവിടല്‍

വത്തിക്കാൻ സിറ്റി: വത്തിക്കാൻെറ സാമ്പത്തിക ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുന്ന സമിതിയിലെ അഞ്ചുപേരെയും പോപ് ഫ്രാൻസിസ് പിരിച്ചുവിട്ടു. എല്ലാവരും ഇറ്റലിയിൽ നിന്നുള്ളവരാണ്. വത്തിക്കാൻെറ സാമ്പത്തിക പരിസരം ക്രമക്കേടുകളിൽ നിന്ന് മുക്തമാക്കുന്നതിൻെറ ഭാഗമായാണ് ശുദ്ധികലശമെന്നാണ് സൂചന. 2016വരെ കാലാവധിയുള്ളവരാണ് നടപടിക്കിരയായത്.
പകരം സ്വിറ്റ്സ൪ലൻറ്, സിംഗപ്പൂ൪, യു.എസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള നാലുപേരെ നിയമിച്ചിട്ടുണ്ട്. ഇവരിൽ ഒരാൾ വനിതയാണ്. മാ൪ക് ഒഡെൻഡാൾ, ജുവാൻ സി. സരറ്റെ, ജോസഫ് യുവരാജ് പിള്ള, മരിയ ബിയാൻക, ഫരിന എന്നിവരാണ് പുതിയ സമിതി അംഗങ്ങൾ.
വ്യാപക സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുട൪ന്ന് വത്തിക്കാനിൽ മുമ്പും നിരവധി പേ൪ പുറത്താക്കപ്പെട്ടിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.