ഇന്ത്യാ സന്ദര്‍ശനം: വേണ്ടത്ര പരിഗണന ലഭിച്ചില്ളെന്ന് ശരീഫിന് പരാതി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യ സന്ദ൪ശിച്ച വേളയിൽ ന്യൂഡൽഹിയിൽനിന്നുണ്ടായ പെരുമാറ്റത്തിൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് അസന്തുഷ്ടനാണെന്ന് റിപ്പോ൪ട്ട്.
പാക് ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിം ലീഗിൻെറ പേര് വെളിപ്പെടുത്താത്ത നേതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇത് വെളിപ്പെടുത്തിയത്.
മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംയുക്ത വാ൪ത്താസമ്മേളനത്തിന് അവസരം നൽകാത്തതിൽ ശരീഫിന് ദു$ഖമുണ്ടെന്ന് മുതി൪ന്ന പി. എം. എൽ-എൻ നേതാവ് ‘ഡോൺ’ പത്രത്തോട് പറഞ്ഞു.
സംയുക്ത പ്രസ്താവന ഇറക്കുമെന്നാണ് ശരീഫും സംഘവും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ത്യ ഏകപക്ഷീയമായി പ്രസ്താവന ഇറക്കുകയായിരുന്നു.
ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിലും ശരീഫ് സംതൃപ്തനായിരുന്നില്ളെന്നും റിപ്പോ൪ട്ടിൽ പറഞ്ഞു.
ഇന്ത്യയുടെ പ്രസ്താവനയിൽ ശരീഫിനെക്കുറിച്ച് പറഞ്ഞുപോവുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ, പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൻെറ പ്രാധാന്യം എടുത്തുകാട്ടിയിരുന്നില്ല. ഇതുകൊണ്ടാണ് ശരീഫ് സ്വന്തം നിലയിൽ ന്യൂഡൽഹിയിൽ വാ൪ത്താസമ്മേളനം നടത്തിയതെന്നും റിപ്പോ൪ട്ടുകളിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.