ടൊറൻേറാ: ഫാസ്റ്റ് ഫുഡ് സംസ്കാരം അക്ഷമ കൂട്ടുകയും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാനഡയിലെ ടൊറൻേറാ സ൪വകലാശാലയുടെ റോട്മൻ സ്കൂൾ ഓഫ് മാനേജ്മെൻറ് നൂറോളം പേരിൽ സ൪വേ നടത്തിയാണ് ഈ നിഗമനത്തിൽ എത്തിയത്. യു.എസിൽ എത്ര പേ൪ യാഥാ൪ഥ്യത്തെ അംഗീകരിക്കുന്നുവെന്നും ജീവിതത്തെ ആസ്വാദ്യകരമായി കാണുന്നുവെന്നും പഠന വിഷയമാക്കിയിരുന്നു.
ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾക്ക് സമീപമുള്ളവ൪ക്ക് ജീവിതാസ്വാദ്യത കുറവാണെന്ന് കണ്ടത്തെി. സാമ്പത്തിക ഭദ്രതയും ഇതിൽ പ്രധാന ഘടകമാണ്. കുട്ടികളെ ഇത്തരം പരിസരങ്ങളിൽനിന്ന് മാറ്റി വള൪ത്തിയാൽ മാത്രമേ ക്ഷമയും ആസ്വാദനശേഷിയുമുള്ള തലമുറയെ വാ൪ത്തെടുക്കാൻ സാധിക്കൂ എന്ന് റോട്മാൻ സ്കൂളിലെ പ്രഫസറായ സാൻഫോ൪ഡ് ഡെ വോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.