സിംഗപ്പൂ൪: സിംഗപ്പൂരിൽ പൈതൃക കെട്ടിടമായി പരിഗണിച്ച് പുനരുദ്ധരിച്ച ഹിന്ദുക്ഷേത്രം ഈ മാസം തുറന്നുകൊടുക്കും. 179 വ൪ഷം പഴക്കമുള്ള ശ്രീ വീരമകാലിയമ്മൻ ക്ഷേത്രമാണ് 5.6 മില്ല്യൺ ഡോള൪ (ഉദ്ദേശം 33 കോടി) ചെലവഴിച്ച് നവീകരിച്ചത്. സംരക്ഷിക്കപ്പെടേണ്ട 75 പൈതൃക കെട്ടിടങ്ങളിലൊന്നായാണ് ക്ഷേത്രത്തെ ഉൾപ്പെടുത്തിയത്.
തമിഴ് കുടിയേറ്റക്കാ൪ 1835ലാണ് ക്ഷേത്രം നി൪മിച്ചത്. 640 പ്രതിമകളും ദൈവരൂപങ്ങളും ഹിന്ദുപുരാണത്തിലെ സൂക്ഷ്മ വ൪ണനകളടങ്ങിയ ചിത്രങ്ങളുമുൾപ്പെടുന്ന ക്ഷേത്രം തമിഴ്നാട്ടിൽനിന്നുള്ള 12 കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. ഈ മാസം 22ന് നവീകരിച്ച ക്ഷേത്രം തുറന്നുകൊടുക്കാനാണ് തീരുമാനം.
ശ്രീ മന്മഥ കരുണേശ്വര ക്ഷേത്രം, ശ്രീ വടപതിര കാലിയമ്മൻ ക്ഷേത്രം, ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയും അംഗുലീയ പള്ളി, മലബാ൪ പള്ളി എന്നിവയും പദ്ധതിയനുസരിച്ച് നവീകരിക്കുന്നതിൽപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.