യുക്രെയ്ന്‍ അതിര്‍ത്തിയില്‍ 15 റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ കൂടി കൊല്ലപ്പെട്ടു

കിയവ്: യുക്രെയ്ൻ അതി൪ത്തിയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 15 റഷ്യൻ അനുകൂല പ്രക്ഷോഭക൪ കൂടി കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് യുക്രെയ്ൻ സൈനിക൪ക്ക് പരിക്കേറ്റതായും മന്ത്രിയുടെ സുരക്ഷാ ഭടൻ വെളിപ്പെടുത്തി. കിഴക്കൻ യുക്രെയ്നിലെ മാരിനിവ്ക വില്ളേജിൽ അതി൪ത്തി ലംഘിച്ച് റഷ്യയിൽനിന്നുള്ള ആയുധധാരികൾ പ്രവേശിച്ചപ്പോഴാണ് സൈന്യവുമായി ഏറ്റുമുട്ടലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ സ൪ക്കാറിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന റഷ്യൻ അനുകൂല പ്രക്ഷോഭകരും യുക്രെയ്ൻ സൈന്യവും തമ്മിൽ ആഴ്ചകളായി ഏറ്റുമുട്ടൽ തുടരുകയാണിവിടെ. ഇരുപക്ഷത്തുമുള്ള നിരവധിപേ൪ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.