കൊസോവോയില്‍ വൈദ്യുതി നിലയത്തില്‍ സ്ഫോടനം: മൂന്ന് മരണം

പ്രിസ്റ്റിന: തലസ്ഥാനനഗരിക്കു സമീപത്തെ വൈദ്യുതി നിലയത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേ൪ കൊല്ലപ്പെട്ടു. നിരവധി പേ൪ക്ക് പരിക്കേറ്റതായും റിപ്പോ൪ട്ടുണ്ട്. രാജ്യത്തെ വലിയ വൈദ്യുതി നിലയങ്ങളിലൊന്നാണിത്. കൊസോവോയിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നതും ഈ നിലയത്തിൽനിന്നാണ്. 40 വ൪ഷം പഴക്കമുണ്ട്. ഹൈഡ്രജൻ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.