ആലപ്പുഴ: മുദ്രാവാക്യത്തെ ചൊല്ലി ഇടത് വിദ്യാ൪ഥി സംഘടനകളായ എ.ഐ.എസ്.എഫും എസ്.എഫ്.ഐയും കൊമ്പുകോ൪ക്കുന്നു. എ.ഐ.എസ്.എഫ് ഭരണഘടനയിൽ എഴുതിചേ൪ത്ത ‘പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം എസ്.എഫ്.ഐ ഉപയോഗിക്കുന്നത് എ.ഐ.എസ്.എഫ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെ സങ്കുചിത സംഘടന താൽപര്യമാണ് ഇതെന്നാണ് എ.ഐ.എസ്.എഫിൻെറ ആരോപണം.
എ.ഐ.എസ്.എഫ് നേതാക്കളുടെ ഈ പരാമ൪ശത്തോട് വളരെ രൂക്ഷമായ ഭാഷയിലാണ് എസ്.എഫ്.ഐ നേതാക്കളും പ്രതികരിച്ചത്. ‘പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം ആരുടെയും കുത്തകയല്ളെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഈ വിമ൪ശം അൽപത്തമാണെന്ന് പരിഹസിച്ചു. ഇത് വാ൪ത്തയിൽ ഇടംപിടിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും കുറ്റപ്പെടുത്തി.
അധ്യയന വ൪ഷം ആരംഭിച്ചപ്പോൾ കലാലയങ്ങൾക്ക് മുന്നിൽ ഉയ൪ത്തിയ കമാനങ്ങളിലും ബാനറുകളിലും സമാനമായ മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. എ.ഐ.എസ്.എഫിൻെറ രൂപവത്കരണ നാൾ ഉപയോഗിക്കുന്നതാണ് ഈ മുദ്രാവാക്യമെന്നും ഇത് എസ്.എഫ്.ഐ ഉപയോഗിക്കുന്നത് അപമാനകരവും നാണക്കേടുമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുണും സെക്രട്ടറി കെ.പി. സന്ദീപും പറഞ്ഞു. എറണാകുളം ലോ കോളജിൽ കെ.എസ്.യു നടത്തിയ അക്രമ സമരമാ൪ഗങ്ങളാണ് കലാലയ രാഷ്ട്രീയം നിരോധിക്കുന്നത് സംബന്ധിച്ച കോടതി പരാമ൪ശത്തിലേക്ക് നയിച്ചതെന്നും എ.ഐ.എസ്.എഫ് നേതാക്കൾ പറഞ്ഞു. എസ്.എഫ്.ഐയുടെ ഭരണഘടനയിലും പതാകയിലും ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്നാണ് മുദ്രാവാക്യം.
ഇടതുപക്ഷ വിദ്യാ൪ഥി സംഘടനകളുടെ ഐക്യത്തിന് ഏറെ പ്രാധാന്യമുള്ള സമയമാണ്. അതിനാൽ നാണക്കേടുണ്ടാക്കുന്ന നിലപാടിൽനിന്ന് എസ്.എഫ്.ഐ പിന്മാറണം. അല്ളെങ്കിൽ ശക്തമായ പ്രചാരണം നടത്തുമെന്നും അവ൪ പറഞ്ഞു. കലാലയങ്ങളിലെ അക്രമസമരങ്ങളെ പൂ൪ണമായും തള്ളിപ്പറഞ്ഞ ഇവ൪ പഠിപ്പുമുടക്കിയുള്ള സമരം ഏറ്റവും അവസാനത്തെ ആയുധമാക്കണമെന്നും അഭിപ്രായപ്പെട്ടു. എ.ഐ.എസ്.എഫ് നേതാക്കളുടെ പരാമ൪ശം അൽപത്തമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ഷിജൂഖാനും പറഞ്ഞു. എസ്.എഫ്.ഐ വ൪ഷങ്ങളായി ഈ മുദ്രാവാക്യം ഉയ൪ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.