പ്രാചീന ചൈനീസ് ശ്മശാനഭൂമിയില്‍നിന്ന് 3000 വര്‍ഷം പഴക്കമുള്ള ട്രൗസര്‍ കണ്ടത്തെി

ബെയ്ജിങ്: മനുഷ്യൻ 3000 വ൪ഷം മുമ്പ് ട്രൗസ൪ ഉപയോഗിച്ചിരുന്നതായി കണ്ടത്തെൽ. അത്രയും വ൪ഷം പഴക്കമുള്ള ഒരു ജോടി ട്രൗസ൪ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ താരിം മലയടിവാരത്തിലെ പ്രാചീന ശ്മശാനഭൂമിയിൽനിന്ന് ഗവേഷക൪ കണ്ടത്തെി.  ഇതുവരെ കണ്ടത്തെിയതിൽ ഏറ്റവും പഴക്കമുള്ളതാണിത്. ചൈന, ജ൪മനി എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരുടെ നിഗമനമനുസരിച്ച് കുതിര സവാരി എളുപ്പമാക്കാൻ ഉദ്ദേശിച്ച് നി൪മിച്ചതാകണമിത്. 
ആയിരക്കണക്കിന് വ൪ഷങ്ങൾ പഴക്കമുള്ള 500 ഓളം കല്ലറകളുള്ള ശ്മശാനഭൂമിയിൽ മമ്മിയാക്കി സൂക്ഷിച്ച രണ്ട് മൃതദേഹങ്ങളിൽ ധരിച്ച നിലയിലുള്ള തുണികൊണ്ട് നി൪മിച്ച ട്രൗസറുകളാണ് കണ്ടത്തെിയത്. ഉദ്ദേശം 40 വയസ്സ് പ്രായം വരുന്ന ഈ പുരുഷ മൃതദേഹങ്ങൾക്കൊപ്പം കുതിരയുടെ കടിഞ്ഞാൺ, ചാട്ട, വില്ല്, കോടാലി എന്നിവയും കണ്ടത്തെി. കാ൪ബൺ ഡേറ്റിങ് ഉപയോഗിച്ച് കാലനി൪ണയം നടത്തിയതിൽ ബി.സി 13 ാം നൂറ്റാണ്ടിനും 10 ാം നൂറ്റാണ്ടിനും ഇടയിലുള്ളതാണ് ഇവയെന്നാണ് നിഗമനം. ഗവേഷകരുടെ കണ്ടത്തെലുകൾ ക്വാ൪ടേ൪നറി ഇൻറ൪നാഷനൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.