ഡമസ്കസ്: ബശ്ശാ൪ അൽഅസദിന് അനായാസ ജയം ഉറപ്പാക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ ആരംഭിച്ചു. 50 വ൪ഷത്തിനിടെ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിൻെറ ഫലങ്ങൾ പുറത്തുവിട്ടിട്ടില്ല. സ൪ക്കാ൪ നിയന്ത്രിത മേഖലകളിൽ മാത്രം ഒതുങ്ങിയ വോട്ടെടുപ്പ് അഞ്ചു മണിക്കൂ൪ വൈകി ചൊവ്വാഴ്ച അ൪ധരാത്രിയോടെയാണ് അവസാനിച്ചത്. നിരവധി മേഖലകൾ വിമത നിയന്ത്രണത്തിലായതിനാൽ ഇവിടങ്ങളിലെ ജനഹിതം അറിയാത്ത തെരഞ്ഞെടുപ്പ് അംഗീകരിക്കാനാവില്ളെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ലക്ഷക്കണക്കിന് പേ൪ വിദേശങ്ങളിൽ അഭയാ൪ഥികളായി കഴിയുന്നുണ്ട്. ഇവരിലേറെയും വോട്ടു ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് ശുദ്ധ പ്രഹസനമാണെന്ന ആക്ഷേപം വ്യാപകമാണ്. പൊതുരംഗത്ത് തീരെ അറിയപ്പെടാത്ത മാഹി൪ അൽഹജ്ജാദ്, ഹസൻ അൽനൂരി എന്നിവരാണ് ബശ്ശാറിൻെറ എതിരാളികൾ. ഉത്തര കൊറിയ, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.