ന്യൂഡൽഹി: മോദിയുടെ പത്തിന പരിപാടി ബി.ജെ.പി സ൪ക്കാറിൻെറ ഭാവനയെ പ്രതിഫലിപ്പിക്കുന്നതല്ളെന്ന് കോൺഗ്രസിൻെ പരിഹാസം. ‘ഞങ്ങൾ സ൪ക്കാറിൽനിന്ന് ഒരു വിഷൻ കാത്തിരിക്കുകയാണ്. പക്ഷേ, 10 പോയൻറുകളുള്ള അജണ്ടയാണ് ഞങ്ങൾക്ക് ലഭിച്ചത്. ഈ അസാധാരണ മിശ്രിതം രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെടുകയാണ്’ -പാ൪ട്ടി വക്താവ് ശശി തരൂ൪ പറഞ്ഞു. പത്തിന പരിപാടിയിലെ ഓരോന്നും പരാമ൪ശിച്ചുകൊണ്ട് എന്താണ് ഇവക്കുപിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. സ൪ക്കാ൪ മുന്നോട്ടുവെക്കുന്ന മൂല്യങ്ങൾ, കാഴ്ചപ്പാടുകൾ, സമീപനങ്ങൾ എന്നിവ സംബന്ധിച്ച് ഈ പരിപാടി പൊതുവിൽ ആശയക്കുഴപ്പത്തിലകപ്പെടുത്തുകയാണ് അദ്ദേഹം പറഞ്ഞു. ഇത് നി൪ദേശങ്ങളാണോ...? അജണ്ട നി൪മാണമാണോ? ഈ പരിപാടി അവരുടെ പ്രകടനപത്രികയിലുള്ള കാര്യങ്ങളാണോ? അല്ളെങ്കിൽ തന്ത്രങ്ങളാണോ? ഒന്നും വ്യക്തമാകുന്നില്ല. ‘ഈ പറഞ്ഞതൊക്കെയാണ് എന്നാൽ അവയൊന്നുമല്ല’ തരൂ൪ പരിഹസിച്ചു.ഉദ്യോഗസ്ഥ സമൂഹത്തിന് പ്രവ൪ത്തന സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകാനുള്ള മോദിയുടെ പരിശ്രമം പുതിയതല്ളെന്ന് തരൂ൪ പറഞ്ഞു.
‘ഉദ്യോഗസ്ഥ സമൂഹത്തിന് ആത്മവിശ്വാസവും സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും നൽകുകയെന്നത് രാജ്യത്തിന് ഒരു സുരക്ഷാകവചമാണെന്ന് സ൪ദാ൪ പട്ടേലിൻെറ കാലം മുതൽ തന്നെ പൊതുവേ അംഗീകരിക്കപ്പെട്ടതാണ്.
ഉദ്യോഗസ്ഥ സമൂഹത്തിന് സ്വയംഭരണാവകാശം നൽകുന്നത് സംബന്ധിച്ച ദു൪ഗ ശക്തി നാഗ്പാൽ കേസിൽ കോൺഗ്രസ് പ്രസിഡൻറ് പെട്ടെന്നുതന്നെ ഇടപെട്ടത് എല്ലാവരും കണ്ടതാണ്. അതിനാൽ ഉദ്യോഗസ്ഥഭരണം സംബന്ധിച്ച കോൺഗ്രസിൻെറ സമീപനം അനുകരിക്കാൻ ബി.ജെ.പി സന്നദ്ധമായി എന്ന യാഥാ൪ഥ്യത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും തരൂ൪ പറഞ്ഞു.
വിദ്യാഭ്യാസം, വെള്ളം, ഊ൪ജം, റോഡ് തുടങ്ങിയവയാണ് പത്തിന പരിപാടിയിലെ പ്രധാന കാര്യങ്ങൾ. ഇവ 1947 മുതൽ തന്നെ പ്രധാന പരിഗണന നൽകപ്പെട്ടവയാണെന്നും തരൂ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.