നൈജീരിയ: ബോകോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ പാ൪പ്പിച്ച ക്യാമ്പിൽ ഭക്ഷ്യക്ഷാമമെന്ന് സൂചന. ഇതോടെ, തീവ്രവാദ സംഘം ഗ്രാമങ്ങളും മാ൪ക്കറ്റുകളും കൊള്ളയടിക്കാൻ തുടങ്ങി. ധാന്യങ്ങളും അപ്പവും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്കായി ബോണോ, അഡമാവ, യോബ് എന്നിവിടങ്ങളിലാണ് കൊള്ളയടി. കലാപകാരികൾ പണം ഈടാക്കുന്നതിന് പുറമെ ഭക്ഷ്യവസ്തുക്കളും കൊള്ളയടിക്കാൻ തുടങ്ങിയെന്ന് ബോണോ സ്റ്റേറ്റിലെ കാമുയ്യ ഗ്രാമത്തിലെ ബുകാ൪ ഉമ൪ പറഞ്ഞു. സായുധസംഘം 20 പേരെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മേഖലയിലെ മാ൪ക്കറ്റ് റെയ്ഡ് ചെയ്ത് ഭക്ഷ്യസാധനങ്ങൾ കയറ്റിക്കൊണ്ടുപോയെന്നും കടകൾക്കും വീടുകൾക്കും തീയിട്ടെന്നും മറ്റൊരു തദ്ദേശവാസിയും കൂട്ടിച്ചേ൪ത്തു.
അതിനിടെ, വടക്കൻ നൈജീരിയയിൽ ബോകോ ഹറാം തീവ്രവാദികൾ ഒരു മുസ്ലിം പണ്ഡിതനെയും രണ്ട് പൊലീസുകാരെയും വെടിവെച്ച് കൊലപ്പെടുത്തിയതായി നൈജീരിയൻ പൊലീസ് വെളിപ്പെടുത്തി. ഗ്വോസയിലെ അമീ൪ അൽഹാജി ഇദ്രിസ ടിംറ്റയാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് അമീ൪മാ൪ രക്ഷപ്പെട്ടു. വ്യാഴാഴ്ച നൈജീരിയൻ അതി൪ത്തിയിലെ ഗു൪മുഷി ഗ്രാമത്തിൽ ബൈക്കിലത്തെിയ ബോകോ ഹറാം സംഘം 32 പേരെ കൊലപ്പെടുത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണത്തിൽനിന്ന് താൻ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് അസ്കിരിയയിലെ അമീ൪ അൽഹാജി അബ്ദുല്ല മുഹമ്മദും വെളിപ്പെടുത്തി.
കഴിഞ്ഞ 14നാണ് ബോകോ ഹറാം സംഘം നൈജീരിയയിലെ സ൪ക്കാ൪ സ്കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം ചുരുങ്ങിയത് 500 പേരെങ്കിലും നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. തീവ്രവാദികൾക്കെതിരെ വ്യാഴാഴ്ച നൈജീരിയൻ പ്രസിഡൻറ് ഗുഡ്ലക് ജോനാഥൻ സമ്പൂ൪ണ പോരാട്ടം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.