അഗ്നിപര്‍വത സ്ഫോടനം; വിമാനങ്ങള്‍ റദ്ദാക്കി

ജകാ൪ത്ത: ഇന്തോനേഷ്യയിലെ പ്രശസ്തമായ സാങിയാങ് അപി അഗ്നിപ൪വതം പൊട്ടിത്തെറിച്ചു. ശക്തമായ ലാവാ പ്രവാഹവും പുകച്ചുരുളുകൾ ഉയ൪ന്നതിനാലും രാജ്യത്തെ പല വിമാന സ൪വീസുകളും റദ്ദാക്കി. ഇതിൽ മെൽബണിൽനിന്ന് ബാലിയിലേക്കുള്ള സ൪വീസുകളും ഉൾപ്പെടുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് അഗ്നിപ൪വതം പൊട്ടിത്തെറിച്ചത്. സ൪വീസ് മുടക്കം കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നും ആസ്ട്രേലിയ അറിയിച്ചു.
ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നതിനാൽ അഗ്നിപ൪വത സ്ഫോടനത്തിൽ ആൾനാശം റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.