ശരീരം തളര്‍ന്ന ശിവദാസന്‍ സഹായം തേടുന്നു

വണ്ടൂര്‍: ജോലിക്കിടെ വീണ് ശരീരത്തിന്‍െറ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായ വാണിയമ്പലം ശാന്തിനഗറിലെ പെരുമുണ്ടശ്ശേരി ശിവദാസന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ആശാരിപണിക്കാരനായ ശിവദാസന്‍ മാസങ്ങള്‍ക്ക് മുമ്പാണ് ജോലി സ്ഥലത്തുനിന്ന് വീണത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ഭാഗം പൂര്‍ണമായി തളര്‍ന്നിരുന്നു. തുടര്‍ചികിത്സക്ക് പണമില്ലാതെയായപ്പോള്‍ വീട്ടിലേക്ക് കൊണ്ടുവന്നു. ഭാര്യയും അമ്മയും നാല് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. മൂന്നുസെന്‍റ് സ്ഥലത്ത് പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിലാണ് ഇവര്‍ കഴിയുന്നത്. വഴിയില്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് പോക്കുവരവും ബുദ്ധിമുട്ടില്‍ തന്നെ. മക്കള്‍ പഠിക്കാന്‍ മിടുക്കരാണെങ്കിലും ചെലവ് താങ്ങാനാവാത്തതിനാല്‍ പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. ശിവദാസനെ സഹായിക്കാന്‍ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ട്. വണ്ടൂര്‍ ഫെഡറല്‍ബാങ്കില്‍ 15590100072464 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.