ലണ്ടൻ: യൂറോപ്യൻ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ യൂറോപ്യൻ യൂനിയനെ എതി൪ക്കുന്ന തീവ്ര വലതുപക്ഷ കക്ഷികൾക്ക് വൻ മുന്നേറ്റം. 28 അംഗ രാജ്യങ്ങളിൽ 21 രാജ്യങ്ങളിൽ ഞായറാഴ്ചയായിരുന്നു പോളിങ്. മറ്റിടങ്ങളിൽ നേരത്തേ പൂ൪ത്തിയായിരുന്നു.
751 സീറ്റുകളിൽ 140 എണ്ണമാണ് വിവിധ പേരുകളിൽ ഓരോ രാജ്യത്തും പ്രവ൪ത്തിക്കുന്ന ഇത്തരം സംഘടനകൾ പിടിച്ചെടുത്തത്. യൂറോപ്യൻ പീപ്ൾസ് പാ൪ട്ടിക്ക് 212ഉം യൂറോപ്യൻ സോഷ്യലിസ്റ്റുകൾക്ക് 186ഉം സീറ്റുകൾ ലഭിച്ചിട്ടുണ്ട്.
ബ്രിട്ടനിലാണ് തീവ്ര വലതുപക്ഷം ഏറ്റവും വലിയ നേട്ടം കൊയ്തത്. യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ പിൻവലിയണമെന്ന് വാദിക്കുന്ന യു.കെ ഇൻഡിപെൻഡൻസ് പാ൪ട്ടി 28.6 ശതമാനം വോട്ടുകൾ നേടി. 73 അംഗ സഭയിൽ 23 അംഗങ്ങളെയും ജയിപ്പിച്ചിട്ടുണ്ട്.
കൂടുതൽ അംഗങ്ങൾ ജയിച്ച ഫ്രാൻസിൽ 25 ശതമാനം വോട്ടുകൾ നേടിയ നാഷനൽ ഫ്രണ്ട് 74ൽ 24 സീറ്റുകളാണ് പിടിച്ചെടുത്തത്. കുടിയേറ്റ വിരുദ്ധ, ഇ.യു വിരുദ്ധ നിലപാടുകൾക്ക് അറിയപ്പെട്ട നാഷനൽ ഫ്രണ്ടിൻെറ മുന്നേറ്റം ഭൂചലനമാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൽസ് അഭിപ്രായപ്പെട്ടു.
ഡെൻമാ൪കിൽ 26.7 ശതമാനം വോട്ടുപിടിച്ച ഡാനിഷ് പീപ്ൾസ് പാ൪ട്ടി 13 സീറ്റുകൾ സ്വന്തമാക്കി. ഗ്രീസിൽ നാസി അനുകൂല പാ൪ട്ടിയായ ഗോൾഡൻ ഡോൺ പാ൪ട്ടിക്ക് 9.4 ശതമാനം വോട്ടുണ്ട്.
ജ൪മനിയിൽ ചാൻസല൪ അംഗലാ മെ൪കലിൻെറ പാ൪ട്ടി വിജയിച്ചപ്പോൾ നെത൪ലൻഡ്സിൽ തീവ്ര വലതുപക്ഷം 12.2 ശതമാനം വോട്ടുകളിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.