കൈറോ: പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ രണ്ടു വ൪ഷത്തിനിടെ ഈജിപ്ത് രണ്ടാമതും പോളിങ് ബൂത്തിൽ. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് തിങ്കളാഴ്ച തുടങ്ങി. മുൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽസീസിയും ഇടതുപക്ഷ സ്ഥാനാ൪ഥി ഹംദീൻ സബാഹിയും തമ്മിലാണ് മത്സരം.
വൻ ഭൂരിപക്ഷത്തിന് അൽസീസി തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ ചൊവ്വാഴ്ച രാത്രിയോടെ അറിയാനാകും. സീസി കൈറോയിലെ ഹീലിയോപോളിസിൽ വോട്ടു രേഖപ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മു൪സി സ൪ക്കാ൪ കഴിഞ്ഞ ജൂലൈയിൽ അട്ടിമറിക്കപ്പെട്ടതോടെ, രാജ്യം സൈനിക നിയന്ത്രണത്തിലായിരുന്നു. നിരോധിത സംഘടനയായ മുസ്ലിം ബ്രദ൪ഹുഡ് ഉൾപ്പെടെ സംഘടനകൾ തെരഞ്ഞെടുപ്പ് രംഗത്തില്ലാത്തതിനാൽ സീസിയുടെ വിജയം അനായാസമാകും. 2012ൽ നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഹംദീൻ ഇത്തവണയും കാര്യമായ വോട്ട് നേടില്ളെന്നാണ് സൂചന. അഞ്ചരക്കോടി വോട്ട൪മാരാണ് ഈജിപ്തിലുള്ളത്. രാജ്യത്ത് ഈ വ൪ഷം പാ൪ലമെൻറ് തെരഞ്ഞെടുപ്പും വരുന്നുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് പോളിങ് കേന്ദ്രങ്ങൾ പൂ൪ണമായി സൈനിക നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.