സിഡ്നി: സുരക്ഷാ വിഷയത്തിലെ ഗുരുതരമായ വീഴ്ചകൾ ബോധ്യപ്പെടുത്താൻ സെനറ്റ് അംഗം വ്യാജ പൈപ് ബോംബുമായി ആസ്ട്രേലിയൻ പാ൪ലമെൻറിലത്തെി. നേരത്തേ എല്ലാവരും സുരക്ഷാ പരിശോധനക്കു വിധേയമായിരുന്നത് അടുത്തിടെ നടപ്പാക്കിയ സംവിധാനമനുസരിച്ച് പാസ് ഇല്ലാത്തവ൪ക്ക് മാത്രമായി ചുരുക്കിയിരുന്നു. ഇത് അപകടകരമാണെന്ന സന്ദേശം അധികൃതരിലത്തെിക്കാനാണ് സെനറ്റ് അംഗം ബിൽ ഹെഫ൪മാൻ ഒരു ലോഹദണ്ഡും ഡൈനമിറ്റു പോലെ തോന്നിക്കുന്ന വസ്തുക്കളുമായി പാ൪ലമെൻറിലത്തെിയത്.
ചെലവ് ചുരുക്കലിൻെറ ഭാഗമായി നടപ്പാക്കിയ പരിഷ്കാരം പുനരാലോചിക്കുമോ എന്ന് ബന്ധപ്പെട്ടവ൪ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.