ഖാലിദയുടെ വിചാരണ മാറ്റി

ധാക്ക: അഴിമതിക്കേസിൽ ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ വിചാരണ ജൂൺ 18ലേക്ക് മാറ്റിവെച്ചു. വ്യാജ ട്രസ്റ്റ് രൂപവത്കരിച്ച് ആറര ലക്ഷത്തോളം ഡോള൪ സമാഹരിച്ചു എന്ന കേസിലാണ് പ്രത്യേക ട്രൈബ്യൂണലിൽ കഴിഞ്ഞ മാസം വിചാരണ ആരംഭിച്ചത്. എന്നാൽ, ഖാലിദയുടെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുട൪ന്ന് വിചാരണ നീട്ടിവെക്കാൻ ജസ്റ്റിസ് ബസുദേവ് റോയ് ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.