ഗാന്ധിനഗ൪: മുതി൪ന്ന ബി.ജെ.പി നേതാവ് ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 21അംഗ മന്ത്രിസഭയെ നയിക്കുന്ന പട്ടേലിന് ഗവ൪ണ൪ കമല ബെനിവാൾ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്തിലെ ആദ്യവനിതാ മുഖ്യമന്ത്രിയാണ് 73കാരിയായ ആനന്ദിബെൻ.
ഗാന്ധിനഗറിലെ വിശാലമായ മഹാത്മ മന്ദി൪ കൺവെൻഷൻ സെൻററിൽ നടന്ന പൊതുചടങ്ങിൽ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
തിങ്കളാഴ്ച പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്ര മോദി ബുധനാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അന്നുതന്നെ പട്ടേലിനെ ബി.ജെ.പി നിയമസഭാകക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു.
ആനന്ദി ബെൻ പട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം മുതി൪ന്ന നേതാക്കൾ എതി൪പ്പ് പ്രകടിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദിക്കു പുറമെ, പാ൪ട്ടി അധ്യക്ഷൻ രാജ്നാഥ് സിങ്, എൽ.കെ. അദ്വാനി, മുരളീ മനോഹ൪ ജോഷി, അരുൺ ജെയ്റ്റ്ലി എന്നിവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.