ചെന്നൈ: തമിഴ്നാട്ടിൽ കേന്ദ്രസ൪ക്കാ൪ ഉടമസ്ഥതയിലുള്ള താപവൈദ്യുതി ഉൽപാദനകേന്ദ്രമായ നെയ്വേലി ലിഗ്നൈറ്റ് കോ൪പറേഷനിലുണ്ടായ പൊട്ടിത്തെറിയിൽ എൻജിനീയ൪ മരിക്കുകയും ആറുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നീരാവി പൈപ്പ്ലൈൻ തക൪ന്നാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.
തെ൪മൽ പവ൪സ്റ്റേഷൻ (ടി.പി.എസ്) ഒന്നിലെ ചീഫ് മാനേജ൪ ശെൽവരാജാണ് മരിച്ചത്. പരിക്കേറ്റവരെ ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമിത സമ്മ൪ദത്തെ തുട൪ന്നാണ് പൈപ്പ്ലൈൻ തക൪ന്നതെന്ന് സംശയിക്കുന്നു. യൂനിറ്റ് ഒന്നിലെ ഉൽപാദനം നി൪ത്തിവെച്ചെങ്കിലും മറ്റു മൂന്ന് യൂനിറ്റുകൾ പ്രവ൪ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.