ന്യൂയോ൪ക്: സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി ന്യൂയോ൪ക്കിൽ 21 വയസ്സായി ഉയ൪ത്തി. മുൻ മേയ൪ മൈക്കൽ ബ്ളൂംബെ൪ഗ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഇതുസംബന്ധിച്ച നിയമത്തിൽ ഒപ്പുവെച്ചത്. ഞായറാഴ്ചയാണ് നിയമം പ്രാബല്യത്തിൽ വന്നത്.
നഗരവാസികൾക്കിടയിൽ ആരോഗ്യകരമായ ശീലം വള൪ത്തുന്നതിൻെറ ഭാഗമായാണ് പ്രായപരിധി ഉയ൪ത്തിയത്. ചെറുപ്പക്കാ൪ക്ക് സിഗരറ്റ് വാങ്ങണമെങ്കിൽ പ്രായം തെളിയിക്കുന്ന രേഖ കടക്കാരനു മുന്നിൽ ഹാജരാക്കണം. നിലവിൽ 18 ആണ് സിഗരറ്റ് വാങ്ങാനുള്ള ചുരുങ്ങിയ പ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.