സ്വന്തം സ്കൂള്‍ ബോംബിടാന്‍ ശ്രമിച്ച പയ്യന് ശിക്ഷ

കോ൪വാലിസ്:  ബോംബ് നി൪മിച്ച് സ്വന്തം സ്കൂളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കൗമാരക്കാരനെ ജുവനൈൽ കോടതി ദു൪ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു. കോടതിയിൽ കുറ്റം സമ്മതിച്ച ‘വികൃതിപ്പയ്യൻ’ 25ാമത്തെ ജന്മദിനംവരെ പാഠശാലയിൽ കഴിയണം. അതീവ നാശകാരികളായ ആയുധങ്ങൾ നി൪മിക്കുകയും നിയമവിരുദ്ധമായി ഉപയോഗിക്കുകയും ചെയ്ത കേസുകളാണ് ഗ്രാൻഡ് അക്കോഡ് എന്ന പതിനേഴുകാരൻ ഇന്നലെ കോടതിയിൽ സമ്മതിച്ചത്.
ഇയാളുടെ മാനസികാരോഗ്യം കൂടി പരിഗണിച്ചാണ് കേസ് ജുവനൈൽ കോടതിയിലാക്കിയത്. കഴിഞ്ഞവ൪ഷമാണ് സഹപാഠി നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ അക്കോഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിന് ബോംബെറിയാനും തുരുതുരെ വെടിയുതി൪ക്കാനും അവസാനം സ്വയം മരിക്കാനുമായിരുന്നു പദ്ധതി. ആക്രമണത്തിൻെറ ഓരോ ഘട്ടവും രേഖപ്പെടുത്തിയ നോട്ടുബുക്കുകളും രണ്ടു വീതം പൈപ്പ്ബോംബുകളും നാടൻ ബോംബുകളും പൊലീസ് ഇവൻെറ കിടപ്പുമുറിയിൽനിന്ന് കണ്ടത്തെിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.