കണ്ണൂരില്‍ എം.വി. ജയരാജനെതിരെ ഫ്ളക്സ് ബോര്‍ഡുകള്‍

കണ്ണൂ൪: സി.പി.എം നേതാവ് എം.വി. ജയരാജനെതിരെ അപവാദ പ്രചാരണവുമായി കണ്ണൂ൪ നഗരത്തിൽ ഫ്ളക്സ് ബോ൪ഡുകൾ പ്രത്യക്ഷപ്പെട്ടു. നഗരത്തിൽ പ്രസ്ക്ളബ് ജങ്ഷനിലടക്കം അഞ്ചിടത്താണ് ശനിയാഴ്ച പുല൪ച്ചെ ചില൪ ഫ്ളക്സുകൾ കൊണ്ടുവെച്ചത്. ‘സേവ് സി.പി.എം ഫോറ’ത്തിൻെറ പേരിലാണിത്. എന്നാൽ, ഇങ്ങനെയൊരു സംഘടനയില്ളെന്നാണ് അറിയുന്നത്. പാ൪ട്ടിയെ അപകീ൪ത്തിപ്പെടുത്താൻ ചില മാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ  സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.