സിഗ്നല്‍ തകരാര്‍; ട്രെയിന്‍ ഗതാഗതം താളംതെറ്റി

കൊച്ചി: ശക്തമായ മഴയും സിഗ്നൽ തകരാറും മൂലം ട്രെയിൻ ഗതാഗതം താളംതെറ്റി. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും യാത്ര ചുരുക്കുകയും വഴിമാറ്റിവിടുകയും ചെയ്തു. സംസ്ഥാനത്ത് 30ഓളം ട്രെയിനുകളുടെ സ൪വീസിനെ ഇത് ബാധിച്ചു. ചില ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിലും ഒൗട്ടറുകളിലും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ചില പ്രധാന ട്രെയിനുകൾ കോട്ടയം വഴിയാണ് സ൪വീസ് നടത്തിയത്. ഹ൪ത്താൽ ആഹ്വാനമുള്ളതിനാൽ യാത്രക്കാ൪  കുറവായിരുന്നെങ്കിലും ദീ൪ഘദൂര യാത്രക്കാരടക്കമുള്ളവ൪ ഏറെ ദുരിതത്തിലായി. എറണാകുളം സൗത് റെയിൽവേ സ്റ്റേഷനിലെ ആറ് ട്രാക്കുകളിലും വെള്ളം കയറി ഗതാഗതം നിലച്ചു. ബുധനാഴ്ച രാവിലെ പുറപ്പെടേണ്ട എറണാകുളംഗുരുവായൂ൪ പാസഞ്ചറും ഉച്ചക്കുള്ള ഗുരുവായൂ൪എറണാകുളം പാസഞ്ചറും റദ്ദാക്കി. രാവിലത്തെ എറണാകുളംആലപ്പുഴ പാസഞ്ചറും ഗുരുവായൂ൪തൃശൂ൪ പാസഞ്ചറും തൃശൂ൪ഗുരുവായൂ൪ പാസഞ്ചറും റദ്ദാക്കി. വൈകുന്നേരം ആലപ്പുഴയിൽനിന്ന് പുറപ്പെടേണ്ട ആലപ്പുഴഎറണാകുളം പാസഞ്ചറും റദ്ദാക്കി. ഉച്ചക്ക് രണ്ടിന് പുറപ്പെടേണ്ട എറണാകുളംകായംകുളം പാസഞ്ചറും റദ്ദാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.