ചാലക്കുടി: മേഖലയിൽ കൂടുതൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ ആക്രമണം. ഒരു ദേവാലയത്തിൻെറയും മൂന്ന് കപ്പേളകളുടെയും ചില്ലുകളാണ് കഴിഞ്ഞദിവസം രാത്രി കല്ളെറിഞ്ഞ് തക൪ത്തത്. കൂടപ്പുഴയിൽ നിത്യസഹായ മാതാവിൻെറ ദേവാലയത്തിൻെറ മുൻവശത്തെ ചില്ലുകൾ തക൪ത്തു. അ൪ധരാത്രിക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നു. പോട്ട ചെറുപുഷ്പ ദേവാലയത്തിൻെറ പനമ്പിള്ളി കോളജിന് സമീപത്തെ സെൻറ് ആൻറണീസ് കപ്പേളയുടെ മുൻവശത്തെ ചില്ല് തക൪ത്തിട്ടുണ്ട്. രാവിലെ ഇവിടെയത്തെിയ പള്ളി കപ്യാരാണ് വിവരം ആദ്യമറിഞ്ഞത്. ഇതിന് സമീപം അലവി സെൻററിലെ സെൻറ്മേരീസ് കപ്പേളയുടെ ഇടതു ഭാഗത്തെ ജനൽ ചില്ലും തക൪ത്തിട്ടുണ്ട്.
താഴൂ൪ ഇടവകയിലെ കമ്മളത്തുള്ള സെൻറ് മേരീസ് കപ്പേളയുടെ മുൻഭാഗം പൂ൪ണമായും തക൪ത്തു. ചില്ലുകൊണ്ട് നി൪മിച്ച വാതിലും ഗ്ളാസുകളും തക൪ന്നു. രാത്രി വലിയ ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാലക്കുടി സി.ഐ വി.ടി. ഷാജൻ, എസ്.ഐ ടി.പി. ഫ൪ഷാദ് എന്നിവ൪ സംഭവസ്ഥലത്ത് എത്തിയിരുന്നു. ആക്രമണമുണ്ടായ പള്ളിയിലും കപ്പേളയിലും വിരലടയാള വിദഗ്ധ൪ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും അന്വേഷണത്തിനത്തെി.
ആരാധനാലയങ്ങൾ ബി.ഡി. ദേവസി എം.എൽ.എ സന്ദ൪ശിച്ചു. വൈദികരുമായി എം.എൽ.എ ച൪ച്ച നടത്തി. ആഭ്യന്തര മന്ത്രി, കലക്ട൪, പൊലീസ് സൂപ്രണ്ട് എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ആരാധനാകേന്ദ്രങ്ങൾക്ക് സുരക്ഷ നൽകണമെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. എം.എൽ.എയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാവിലെ 11ന് ചാലക്കുടി റെസ്റ്റ് ഹൗസിൽ സ൪വകക്ഷി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.