കാര്‍ബൈഡ് ചേര്‍ത്ത മാമ്പഴം: ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

കൊച്ചി: ആന്തരികാവയവങ്ങളെ തക൪ക്കുന്ന കാൽസ്യം കാ൪ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങ വിൽപന നടത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഈമാസം 19ന് അറസ്റ്റിലായ പ്രതി മരട് ഇ.ഡി.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ നെട്ടൂ൪ കാ൪ത്തിക നിവാസിൽ സനുവിൻെറ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി വി. പ്രകാശ് മേയ് മൂന്നിലേക്ക് മാറ്റിയത്. വിഷവസ്തു കല൪ന്ന മാങ്ങ വിൽപന നടത്തിയതിലൂടെ പ്രതി നടത്തിയത് കൊടുംക്രൂരകൃത്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഭക്ഷ്യവസ്തുവിൽ വിഷം കല൪ത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.