നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം -പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: നിലവാരമില്ലാത്ത ബാറുകൾക്ക് നിയന്ത്രണം വേണമെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ മദ്യത്തിനായി കൂടുതൽ പണം ചെലവഴിക്കുന്നു. മദ്യം വ്യാപകമാകുന്നതോടെ രാജ്യത്ത് വലിയ പ്രശ്നങ്ങൾക്കും ദുരന്തങ്ങൾക്കും വഴിവെക്കും. ഇത് ദുഃഖകരമാണ് അവസ്ഥയാണ്. മദ്യ വിൽപന കുറച്ചു കൊണ്ടുവരണമെന്നാണ് ലീഗ് നിലപാട്. മദ്യനയം സംബന്ധിച്ച് യു.ഡി.എഫിൽ ച൪ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് വോട്ടുകളിൽ വലിയ ചോ൪ച്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൗനവ്രതമാണ് നല്ലത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.