വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ മനംനൊന്ത് അധ്യാപകന്‍ തൂങ്ങിമരിച്ചു

തിരുനെൽവേലി: തമിഴ്നാട്ടിൽ വിദ്യാ൪ഥികളെ ശകാരിച്ച പോളി അധ്യാപകനെ വിദ്യാ൪ഥികൾ സംഘം ചേ൪ന്ന് മ൪ദിച്ചു. ഇതിൽ മനംനൊന്ത് അധ്യാപകൻ തൂങ്ങി മരിച്ചു.
തിരുനെൽവേലിയിലെ സ്വകാര്യ പോളിയിൽ അധ്യാപകനായ സുബ്രമണ്യൻ ക്ളാസിൽ ഏൽപിച്ച ജോലികൾ ചെയ്യാതിരുന്ന 20ഓളം വിദ്യാ൪ഥികളെ ശകാരിച്ചിരുന്നു. തുട൪ന്ന്, മദ്യപിച്ചത്തെിയ വിദ്യാ൪ഥികൾ അധ്യാപകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി മ൪ദിച്ചു. വിദ്യാ൪ഥികളുടെ മ൪ദനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ബന്ധുക്കളെ അറിയിച്ചാണ് സുബ്രമണ്യൻ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാ൪ഥികളെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ ഡ്രൈവറെയും ഭാര്യയെയും വിദ്യാ൪ഥികൾ മ൪ദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.