എസ്.എസ്.എല്‍.സി: ജില്ലയില്‍ 93.55 ശതമാനം

കല്‍പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 93.55 ശതമാനം വിജയം. ജില്ലയില്‍ ആകെ 12,144 പേരാണ് പരീക്ഷയെഴുതിയത്. 6067 ആണ്‍കുട്ടികളും 6077 പെണ്‍കുട്ടികളുമാണിവര്‍. ഇതില്‍ 11,361 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതില്‍ 57,020 ആണ്‍കുട്ടികളും 5702 പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ ആകെ 264 വിദ്യാര്‍ഥികള്‍ക്ക് എ പ്ളസ് ഉണ്ട്. ഇതില്‍ 107 ആണ്‍കുട്ടികളും 157 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ തവണ ജില്ലയില്‍ 91.33 ശതമാനമായിരുന്നു വിജയം. അന്ന് പരീക്ഷയെഴുതിയ 12,077 വിദ്യാര്‍ഥികളില്‍ 11,030 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.