കോഴിക്കോട്: പേവിഷബാധയുള്ളതെന്ന് സംശയിക്കുന്ന കുറുക്കന്‍െറ കടിയേറ്റ് നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചെറുവറ്റഗ്രാമത്തില്‍ ഭീതി നിറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്കാണ് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ കുറുക്കന്‍ കടിച്ചത്. പുഴയോരത്ത് നിന്ന ചെറുവറ്റ പറമ്പില്‍ വങ്കണത്ത് ജംഷീറിനെയാണ്( 30) ആദ്യം കുറുക്കന്‍ കടിച്ചത്. ഇദ്ദേഹത്തിന് കൈക്കും കാലിനും കടിയേറ്റു. ഇവിടെനിന്ന് ഓടി രക്ഷപ്പെട്ട കുറുക്കന്‍ എളേടത്ത് വീട്ടില്‍ സക്കീനയെ (43) വീട്ടില്‍ കയറി കടിച്ചു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അശ്റഫ് (45), ബര്‍ദിന്‍ (18) എന്നിവര്‍ക്ക് പരിക്കേറ്റത്. നാലുപേരെയും കുത്തിവെപ്പും പ്രാഥമിക ചികിത്സയും നല്‍കി വിട്ടയച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്. കുറുക്കന് പേവിഷബാധയില്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍, വീട്ടില്‍ കയറി കടിച്ചതിനാല്‍ നാട്ടുകാര്‍ക്ക് ഭീതിയൊഴിയുന്നില്ല. കണ്ടവരെ മുഴുവന്‍ കടിക്കുന്ന കുറുക്കനെ ഒടുവില്‍ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇതിനിടയിലും ചിലര്‍ക്ക് മാന്തലും കടിയും ഏറ്റിട്ടുണ്ട്. ഇതിനുപുറമെ, വീട്ടുമൃഗങ്ങള്‍ക്കും മറ്റും കടിയേറ്റിട്ടുണ്ടാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.