പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍െറ ജനനേന്ദ്രിയം എസ്.ഐ അടിച്ചുതകര്‍ത്തു. പേരാമ്പ്ര കുട്ടോത്ത് മീത്തല്‍ ഷൈജു (32) വിനാണ് പൊലീസിന്‍െറ മര്‍ദനമേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 13 ന് വൈകുന്നേരം പേരാമ്പ്ര പൈതോത്ത് റോഡില്‍ നില്‍ക്കുകയായിരുന്നു ഷൈജു. അവിടെയെത്തിയ പേരാമ്പ്ര എസ്.ഐയും സംഘവും ഇയാളോട് ഓടാന്‍ പറയുകയായിരുന്നു. ഓടാതെനിന്ന ഷൈജുവിനെ പൊലീസുകാര്‍ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയും ലോക്കപ്പിലിട്ട് മര്‍ദിക്കുകയുമായിരുന്നു. പൊലീസിന്‍െറ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി. കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.