മലാപ്പറമ്പ് സ്കൂള്‍ മാനേജറെ അറസ്റ്റ് ചെയ്യണം –കെ.എസ്.ടി.എ

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത മാനേജറെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു. അറസ്റ്റ് വൈകുന്നത് പ്രതിഷേധാര്‍ഹമാണ്. ക്രൂരമായ സാംസ്കാരിക ഫാഷിസം നടന്ന് ഒരാഴ്ചയായിട്ടും ബന്ധപ്പെട്ടവരെ അറസ്റ്റുചെയ്യാന്‍ കഴിയാത്തത് പൊലീസിന്‍െറ നിഷ്ക്രിയത്വമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് പി.പി. രഘുനാഥ് അധ്യക്ഷനായിരുന്നു. ആര്‍.വി. അബ്ദുല്ല, പി.കെ. സതീശ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ കെട്ടിടം പൊളിച്ചുനീക്കിയ സ്കൂള്‍ മാനേജറെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷനല്‍കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍െറ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിട പുനരുദ്ധാരണ ഫണ്ടിലേക്ക് ജില്ലാ കമ്മിറ്റി ആദ്യഗഡുവായി 15,000 രൂപ നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രദീപന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.സി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി. അശോകന്‍, ശ്രീധരന്‍ ചോമ്പാല, പി. പ്രേമാനന്ദന്‍, സി.പി. മുഹമ്മദ്, അലക്സ് പി. ജേക്കബ്, എം.പി. ശ്രീധരന്‍, ടി.സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.കെ. യൂസുഫ് സ്വാഗതവും ശ്രീമതി പത്മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.