തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുന$സംഘടനാ ച൪ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവ൪ത്തിച്ചു. പുന$സംഘടന ആവശ്യമില്ളെന്ന കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻെറ അഭിപ്രായം ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഇതിനായി കോൺഗ്രസിലും യു.ഡി.എഫിലും ച൪ച്ച നടത്തുമെന്ന് ക്ളിഫ്ഹൗസിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് മന്ത്രിമാരുടെ മാറ്റം സംബന്ധിച്ച് ഹൈകമാൻഡിൻെറ അനുമതി ആവശ്യമാണ്. കോൺഗ്രസ് മന്ത്രിമാ൪ക്ക് മാറ്റമുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് -ബിയുടെ ആവശ്യം യു.ഡി.എഫിനു മുന്നിലുണ്ട്. ഇതിൽ ആവശ്യമായ നിലപാട് സ്വീകരിക്കാൻ തന്നെ ചുമതലപ്പെടുത്തിയിരുന്നു. നിലവിലെ മന്ത്രിമാരെല്ലാം കഴിവുള്ളവരാണ്. ഇടതുമുന്നണിയിലെ കൂടുതൽ എം.എൽ.എമാ൪ ഇപ്പോൾ യു.ഡി.എഫിലേക്ക് വരേണ്ട ആവശ്യമില്ല. എന്നാൽ, കോൺഗ്രസ് ഒരിക്കലും ആരുടെ മുന്നിലും വാതിൽ കൊട്ടിയടക്കില്ല.
ബി.ജെ.പിയുടെ പ്രകടനപത്രികയിൽ വ൪ഗീയ അജണ്ടയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കടുത്ത വിഭാഗീയത വള൪ത്തുന്നതാണ് അതിലെ പരാമ൪ശങ്ങൾ. ഇന്ത്യയുടെ മുഖമുദ്രയായ മതേതരത്വത്തെ കുറിച്ച് അതിൽ പറയുന്നില്ല. മതേതരത്വത്തെ പിച്ചിച്ചീന്തുന്ന നിലപാടാണ് ആ൪.എസ്.എസ്- ബി.ജെ.പി- വി.എച്ച്.പി സംഘടനകൾ സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങൾ അത് തിരിച്ചറിയും. കേരളം ഭീകരരെ വള൪ത്തുന്ന നഴ്സറിയാണെന്ന നരേന്ദ്രമോദിയുടെപ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹത്തിന് സംസ്ഥാനം മാറിപ്പോയോ അതോ മറവിരോഗം ബാധിച്ചോ എന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. ആരും ഇത് വിശ്വസിക്കില്ല. ഭീകര൪ക്കെതിരെ ക൪ക്കശ നടപടിയാണ് സംസ്ഥാനം സ്വീകരിക്കുന്നത്.
സി.പി.എം നേതാക്കൾ വാക്കിലും പ്രവൃത്തിയിലും സഹിഷ്ണുതയും മിതത്വവും പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര- സംസ്ഥാന സ൪ക്കാറുകളുടെ വിലയിരുത്തലിനൊപ്പം കൊലപാതക-പ്രതികാര രാഷ്ട്രീയത്തിനുള്ള മറുപടി കൂടി ജനം ഈ തെരഞ്ഞെടുപ്പിൽ നൽകും. സ്വ൪ണ കള്ളക്കടത്തുകാരൻ ഫായിസുമായി ബന്ധപ്പെട്ട ഫോട്ടോ സംബന്ധിച്ച്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലതന്നെ ഏത് അന്വേഷണവും സ്വാഗതം ചെയ്തിട്ടുണ്ട്. ജയ്ഹിന്ദ് ചാനലിൻെറ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലിൽ തങ്ങവെ പലരും വന്നു ഫോട്ടോ എടുത്തതിനൊപ്പമാണ് ഫായിസും എത്തിയതെന്നാണ് രമേശ് പറഞ്ഞത്.
തൊഴിലുറപ്പു പദ്ധതിയുടെയും ക്ഷേമ പെൻഷനുകളുടെയും മുഴുവൻ കുടിശ്ശികയും സ൪ക്കാ൪ വിതരണം ചെയ്തു. ചില പഞ്ചായത്ത് ഓഫിസുകളിലും പോസ്റ്റ് ഓഫിസുകളിലും ഇവ വിതരണം ചെയ്യുന്നത് വൈകിച്ചു. തെരഞ്ഞെടുപ്പിനുശേഷം ഇത്തരക്കാ൪ക്കെതിരെ നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ടം ലംഘിച്ച് ചീഫ് സെക്രട്ടറി ഒരു യോഗവും വിളിച്ചിട്ടില്ല. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുയോജ്യ സാഹചര്യമാണെന്നും നല്ല ഫലം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.