വോട്ടിങ് യന്ത്രം സജ്ജമാക്കല്‍ ഇന്ന്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് പതിച്ചുള്ള അവസാനഘട്ട സജ്ജീകരണം ശനിയാഴ്ച നടക്കും. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും അതത് സഹവരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് രാവിലെ ഒമ്പത് മുതല്‍ നടക്കുക. പൊതുനിരീക്ഷകരായ രമണ്‍കുമാറിന്‍െറയും അശോക്കുമാര്‍ സാന്‍വാരിയയുടെയും സാന്നിധ്യത്തില്‍ റാന്‍റമൈസേഷന്‍ ജോലികള്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൂര്‍ത്തിയായി. ജില്ലയിലെ ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് യന്ത്രത്തിന്‍െറ ബാലറ്റ് യൂനിറ്റും കണ്‍ട്രോള്‍ യൂനിറ്റും നിശ്ചയിക്കുന്ന ജോലിയാണിത്. ഇനി പറയുന്ന കേന്ദ്രങ്ങളിലാണ് വോട്ടിങ്് യന്ത്രങ്ങള്‍ സജ്ജീകരിക്കുന്നത്. വടകര-മടപ്പള്ളി ഗവ. കോളജ് ഓഡിറ്റോറിയം, കുറ്റ്യാടി-ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ നട്ട് സ്ട്രീറ്റ്, നാദാപുരം- ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മടപ്പള്ളി, കൊയിലാണ്ടി-ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പയ്യോളി, പേരാമ്പ്ര-ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പയ്യോളി, ബാലുശ്ശേരി-ഉള്ള്യേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, എലത്തൂര്‍-ഗവ. പോളിടെക്നിക് വെസ്റ്റ്ഹില്‍, കോഴിക്കോട് നോര്‍ത് -ഹസന്‍ ഹാജി മെമ്മോറിയല്‍ ജെ.ഡി.ടി ഇസ്ലാമിക് പോളി ടെക്നിക് വെള്ളിമാടുകുന്ന്, കോഴിക്കോട് സൗത് -മലബാര്‍ ക്രിസ്ത്യന്‍ കോളജ് കോഴിക്കോട്, ബേപ്പൂര്‍ -ഗവ. ഗണപത് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫറോക്ക്, കുന്ദമംഗലം -ഗവ. ആര്‍ട്സ് & സയന്‍സ് കോളജ് മീഞ്ചന്ത, കൊടുവള്ളി -ഗവ.പോളി ടെക്നിക് വെസ്റ്റ്ഹില്‍, തിരുവമ്പാടി -ഗവ. ലോ കോളജ് വെള്ളിമാട്കുന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.